---
title: "ഗുരുദർശൻ പുരസ്കാരം പി ഹരിഗോവിന്ദൻ മാസ്റ്റർക്ക്"
english_title: "Gurudarshan Award P Harigovindan Master Teachers Welfare Society Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380992/gurudarshan-award-p-harigovindan-master-kannur-teachers-society"
published_at: "2026-09-03T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99528462e52_1000232355.jpg"
keywords: ["Gurudarshan Award", "P Harigovindan Master", "Teachers Welfare Cooperative Society"]
---

# ഗുരുദർശൻ പുരസ്കാരം പി ഹരിഗോവിന്ദൻ മാസ്റ്റർക്ക്

> **Lead Summary:** **കണ്ണൂർ: **അധ്യാപക സംഘടനാ രംഗത്തെ കുലപതി എം ടി കുഞ്ഞിരാമൻ നമ്പ്യാരുടെ സ്മരണയ്ക്കായി ടീച്ചേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരുദർശൻ പുരസ്കാരം പി ഹരിഗോവിന്ദൻ മാസ്റ്റർക്ക് നൽകും.

## Article Content

**കണ്ണൂർ: **അധ്യാപക സംഘടനാ രംഗത്തെ കുലപതി എം ടി കുഞ്ഞിരാമൻ നമ്പ്യാരുടെ സ്മരണയ്ക്കായി ടീച്ചേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരുദർശൻ പുരസ്കാരം പി ഹരിഗോവിന്ദൻ മാസ്റ്റർക്ക് നൽകും.

സൊസൈറ്റി പ്രസിഡണ്ട് യു കെ ബാലചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

അധ്യാപക ദിനമായ സെപ്റ്റംബർ 5ന് രാവിലെ 10 മണിക്ക് യോഗശാല റോഡിലെ എം ടി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകും. പതിനായിരം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം. പരിപാടി അഡ്വ. ടി.ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സൊസൈറ്റിയിലെ എ ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും, സ്വർണ്ണ പണയ വായ്പ ആരംഭവും, സൊസൈറ്റിയുടെ മുൻകാല സാരഥികളെ ആദരിക്കലും ചടങ്ങിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി എം രാധിക, ടി ശിവദാസൻ, കെ പി ധനലക്ഷ്മി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380992/gurudarshan-award-p-harigovindan-master-kannur-teachers-society)