---
title: "കണ്ണൂരിന്റെ ഫുട്ബോൾ പരിശീലകരെ എസ്ബിസി ഫോർമർ പ്ലെയേഴ്സ് ഫോറം ആദരിക്കുന്നു"
english_title: "Kannur Football Coaches Honored SBCC Former Players Forum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380997/kannur-football-coaches-honored-sbcc-former-players-forum"
published_at: "2026-09-03T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a995b41b151c_1000232378.jpg"
keywords: ["Kannur Football", "SBCC Former Players Forum", "Football Coaches Honored"]
---

# കണ്ണൂരിന്റെ ഫുട്ബോൾ പരിശീലകരെ എസ്ബിസി ഫോർമർ പ്ലെയേഴ്സ് ഫോറം ആദരിക്കുന്നു

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ച, കാൽനൂറ്റാണ്ടായി ആയിരക്കണക്കിന് കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകിവരുന്ന വി.രഘുത്തമൻ, സി.ചന്ദ്രൻ എന്നിവരെ എസ്ബിസിസി ഫോർമർ പ്ലെയേഴ്സ് ഫോറം ആദരിക്കുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂരിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ച, കാൽനൂറ്റാണ്ടായി ആയിരക്കണക്കിന് കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകിവരുന്ന വി.രഘുത്തമൻ, സി.ചന്ദ്രൻ എന്നിവരെ എസ്ബിസിസി ഫോർമർ പ്ലെയേഴ്സ് ഫോറം ആദരിക്കുന്നു.

ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലാണ് ആദരിക്കൽ ചടങ്ങ്. ചടങ്ങിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.പി അബ്ദുൽ നിസാർ മുഖ്യാതിഥിയാകും.

വാർത്താസമ്മേളനത്തിൽ അശ്വിൻ ജനാർദ്ദനൻ, ശൈലേഷ് ചന്ദ്ര, ഷമൽ മനോജ്, അനൂപ് സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380997/kannur-football-coaches-honored-sbcc-former-players-forum)