---
title: " അടക്കാത്തോട് - ചീരംവേലിപ്പടി റോഡിലെ കലുങ്കിന്റെ പാർശ്വഭിത്തി തകർന്നു"
english_title: "Adakkathodu Cheeramvelippadi Road Culvert Wall Collapse Traffic Risk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381000/adakkathodu-cheeramvelippadi-road-culvert-wall-collapsed"
published_at: "2026-09-03T17:30:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99617d1f897_1000232388.jpg"
keywords: ["Adakkathodu Cheeramvelippadi Road", "Culvert Damaged", "Road Safety"]
---

#  അടക്കാത്തോട് - ചീരംവേലിപ്പടി റോഡിലെ കലുങ്കിന്റെ പാർശ്വഭിത്തി തകർന്നു

> **Lead Summary:** **കേളകം: **അടക്കാത്തോട് - ചീരംവേലിപ്പടി റോഡിലെ കലുങ്കിന്റെ പാർശ്വഭിത്തി തകർന്നത് പാതയിലുള്ള വാഹനയാത്രയ്ക്ക് ഭീഷണിയായി.

## Article Content

**കേളകം: **അടക്കാത്തോട് - ചീരംവേലിപ്പടി റോഡിലെ കലുങ്കിന്റെ പാർശ്വഭിത്തി തകർന്നത് പാതയിലുള്ള വാഹനയാത്രയ്ക്ക് ഭീഷണിയായി.

സ്കൂൾ വാഹനങ്ങൾ, നിരവധി സ്വകാര്യ വാഹനങ്ങൾ, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ എന്നിവ നിത്യേന സഞ്ചരിക്കുന്ന പാതയിലെ കലുങ്കാണ് തകർച്ച ഭീഷണി നേരിടുന്നത്. പാർശ്വഭിത്തി തകർന്നതോടെ കലുങ്കിന്റെ ബലക്ഷയവും ആശങ്ക ഉയർത്തുന്നുണ്ട്.

മഴ ശക്തമായാൽ റോഡ് പൂർണമായും തകരാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ സ്ഥലം സന്ദർശിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം ഉയരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381000/adakkathodu-cheeramvelippadi-road-culvert-wall-collapsed)