---
title: "എം പി പരമേശ്വരൻ അനുസ്മരണവും ഗഫൂർ മാഷിന് സ്വീകരണവും സംഘടിപ്പിച്ചു"
english_title: "MP Parameswaran Memorial And Reception For CA Abdul Gafoor At Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381011/mp-parameswaran-memorial-and-reception-for-ca-abdul-gafoor-at-muzhakkunnu"
published_at: "2026-09-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a997a24cb84f_1000270625.jpg"
keywords: ["Muzhakunnu"]
---

# എം പി പരമേശ്വരൻ അനുസ്മരണവും ഗഫൂർ മാഷിന് സ്വീകരണവും സംഘടിപ്പിച്ചു

> **Lead Summary:** **മുഴക്കുന്ന്**: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ ഡോ. എം പി പരമേശ്വരൻ അനുസ്മരണവും ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ ചാവശേരി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ സി എ അബ്ദുൽ ഗഫൂറിന് സ്വീകരണവും സംഘടിപ്പിച്ചു.

## Article Content

**മുഴക്കുന്ന്**: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ ഡോ. എം പി പരമേശ്വരൻ അനുസ്മരണവും ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ ചാവശേരി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ സി എ അബ്ദുൽ ഗഫൂറിന് സ്വീകരണവും സംഘടിപ്പിച്ചു.

മുഴക്കുന്ന് ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി വി വത്സല അധ്യക്ഷത വഹിച്ചു. പി പ്രേമവല്ലി സ്വാഗതം പറഞ്ഞു. വി കെ കുഞ്ഞികൃഷ്ണൻ ഗഫൂർ മാഷിന് ഉപഹാരം നൽകി. വിനീത് കെ, വിജിന പി, എൻ സരസിജൻ, ബാബു ജോസഫ്, സനേഷ്, എൻ സനോജ് എന്നിവർ സംസാരിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സി എ അബ്ദുൽ ഗഫൂർ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381011/mp-parameswaran-memorial-and-reception-for-ca-abdul-gafoor-at-muzhakkunnu)