---
title: "തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം സമാപിച്ചു"
english_title: "Thalappu Sundareswara Temple Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38105/thalappu-sundareswara-temple-festival"
published_at: "2022-04-18T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d2bd0500cd_Picsart_22-04-18_14-42-51-097.jpg"
keywords: []
---

# തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം സമാപിച്ചു

> **Lead Summary:**  കണ്ണൂർ: തളാപ്പ് സുന്ദരേശ്വരക്ഷേത്രോത്സവം ആറാട്ട് എഴുന്നള്ളത്തോടെ സമാപിച്ചു. ആറാട്ടുകടവിലേക്കുള്ള യാത്ര വൈകീട്ട് നാലിന് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.

## Article Content

 കണ്ണൂർ: തളാപ്പ് സുന്ദരേശ്വരക്ഷേത്രോത്സവം ആറാട്ട് എഴുന്നള്ളത്തോടെ സമാപിച്ചു. ആറാട്ടുകടവിലേക്കുള്ള യാത്ര വൈകീട്ട് നാലിന് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.

വിവിധ സ്ഥലങ്ങളിലൂടെ പയ്യാമ്പലം കടൽത്തീരത്ത് എത്തി. അവിടത്തെ ചടങ്ങുകൾക്കുശേഷം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് കൊടിയിറക്കൽ കർമം നടന്നു.

ഞായറാഴ്ച വൈകീട്ട് സംഗീതാർച്ചനയും നൃത്തസന്ധ്യയും നടന്നു. ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചക്ക് 12.15 മുതൽ രണ്ടുവരെ പ്രസാദസദ്യയും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്.

പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പറവൂർ തങ്കപ്പൻ തന്ത്രി കൊടിയേറ്റം നടത്തി. 11 മുതൽ 16 വരെ എല്ലാദിവസവും രാവിലെ 8.30-നും വൈകീട്ട് അഞ്ചിനും ശീവേലി എഴുന്നള്ളത്ത് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38105/thalappu-sundareswara-temple-festival)