---
title: "ഇന്ന് ശ്രീകൃഷ്ണ ജയന്തി; വൈകിട്ട് നാടെങ്ങും ശോഭയാത്രകൾ"
english_title: "Sree Krishna Jayanti Celebrations Across Kerala Shobhayatra and Pujas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381061/sree-krishna-jayanti-celebrations-across-kerala-shobhayatra-and-pujas"
published_at: "2026-09-04T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a49e8a5498_ee.jpeg"
keywords: ["Janmashtami Kerala", "Shobhayatra", "Guruvayur Temple", "Ambalappuzha Temple", "Ashtami Rohini"]
---

# ഇന്ന് ശ്രീകൃഷ്ണ ജയന്തി; വൈകിട്ട് നാടെങ്ങും ശോഭയാത്രകൾ

> **Lead Summary:** **കണ്ണൂർ:** വിപുലമായ ആഘോഷങ്ങളോടെ നാടെങ്ങും ഇന്ന് ശ്രീകൃഷ്ണ ജയന്തി (അഷ്ടമിരോഹിണി) ആഘോഷിക്കുന്നു. നാടെങ്ങും അതീവ ഭക്തിസാന്ദ്രമായ. അന്തരീക്ഷത്തിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾ നടക്കുകയാണ്. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുവരുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ,

## Article Content

**കണ്ണൂർ:** വിപുലമായ ആഘോഷങ്ങളോടെ നാടെങ്ങും ഇന്ന് ശ്രീകൃഷ്ണ ജയന്തി (അഷ്ടമിരോഹിണി) ആഘോഷിക്കുന്നു. നാടെങ്ങും അതീവ ഭക്തിസാന്ദ്രമായ. അന്തരീക്ഷത്തിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾ നടക്കുകയാണ്. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുവരുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ,

സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ മുതൽ ആരംഭിച്ചു. കുട്ടികളുടെ വർണ്ണശബളമായ ശോഭായാത്രകൾ, ഉറിയടി മത്സരങ്ങൾ, ഭജനകൾ, സത്സംഗങ്ങൾ എന്നിവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ഉണ്ണിക്കണ്ണന്റെ തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ അരിമാവുകൊണ്ട് കുട്ടിക്കാൽപ്പാടുകൾ വരച്ചും, വെണ്ണയും നിവേദ്യങ്ങളും ഒരുക്കിയും ഭക്തർ ശ്രീകൃഷ്ണ ജയന്തി വരവേൽക്കുന്നു. ജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന ക്ഷേത്രങ്ങളിൽ കർശന സുരക്ഷയും വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെമ്പാടുമായി ആയിരക്കണക്കിന് ശോഭായാത്രകളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണി മുതൽ നടക്കുന്നത്. ജില്ലയിൽ മാത്രം അഞ്ഞൂറിലേറെ ശോഭായാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381061/sree-krishna-jayanti-celebrations-across-kerala-shobhayatra-and-pujas)