---
title: "കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന നിലയിൽ; ഒരു പവന് 1,14,880 രൂപയായി"
english_title: "Gold Rate Increases in Kerala Today September 4 2026 Price Per Sovereign  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381067/gold-rate-increases-in-kerala-today-september-4-2026-price-per-sovereign"
published_at: "2026-09-04T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a53d52cac1_images_(1).jpeg"
keywords: ["Gold Rate Kerala", "Today Gold Price", "Kerala Gold Rate September 4 2026", "22K Gold Rate"]
---

# കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന നിലയിൽ; ഒരു പവന് 1,14,880 രൂപയായി

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടരുകയാണ്. സെപ്റ്റംബർ മാസം ആരംഭിച്ചതു മുതൽ ഉയർന്ന നിരക്കിലാണ് സ്വർണവില രേഖപ്പെടുത്തുന്നത്.

## Article Content

**തിരുവനന്തപുരം**: കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടരുകയാണ്. സെപ്റ്റംബർ മാസം ആരംഭിച്ചതു മുതൽ ഉയർന്ന നിരക്കിലാണ് സ്വർണവില രേഖപ്പെടുത്തുന്നത്.

സെപ്റ്റംബർ ഒന്നിന് ഉയർന്ന നിലവാരത്തിലായിരുന്ന സ്വർണവില, തൊട്ടടുത്ത ദിവസങ്ങളിൽ നേരിയ തോതിൽ കുറഞ്ഞിരുന്നെങ്കിലും പെട്ടെന്നുതന്നെ വീണ്ടും വർദ്ധിക്കുകയായിരുന്നു. 2026-ന്റെ തുടക്കം മുതൽ തന്നെ സ്വർണവില ഉയർന്ന നിലവാരത്തിലാണ് തുടരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവിലയെ സ്വാധീനിക്കുന്നത്.ഇന്നലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയായിരുന്നു വില. എന്നാൽ ഇന്ന് വില വീണ്ടും വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,880 രൂപയാണ് കേരളത്തിലെ വിപണി നിരക്ക്.

ഒറ്റദിവസം കൊണ്ട് പവന് 960 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപ നൽകണം. വരും ദിവസങ്ങളിലും വിപണിയിൽ വില വ്യതിയാനങ്ങൾ തുടരാനാണ് സാധ്യത

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381067/gold-rate-increases-in-kerala-today-september-4-2026-price-per-sovereign)