---
title: "കേരളം പിഎം ശ്രീയുടെ ഭാഗമാകണം; വീണ്ടും കത്തയക്കാൻ കേന്ദ്രം"
english_title: "Kerala PM Shri Scheme Central Government Letter SSK Funds Pending"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381101/kerala-pm-shri-scheme-central-govt-letter-ssk-funds"
published_at: "2026-09-04T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a837ba3428_1000232535.jpg"
keywords: ["PM Shri Scheme Kerala", "Central Government Education", "Kerala Education Department"]
---

# കേരളം പിഎം ശ്രീയുടെ ഭാഗമാകണം; വീണ്ടും കത്തയക്കാൻ കേന്ദ്രം

> **Lead Summary:** **തിരുവനന്തപുരം: **കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

## Article Content

**തിരുവനന്തപുരം: **കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

ആർടിഇ പദ്ധതി ഒഴികെയുള്ള എസ്എസ്‌കെ ഫണ്ടുകൾക്ക് പിഎം ശ്രീ നിർബന്ധമാക്കുകയാണ് കേന്ദ്രം. ഈ വർഷം കേരളത്തിന് കിട്ടാനുള്ളത് 350 കോടി രൂപയാണ്. 1500 കോടി രൂപ കുടിശികയുമുണ്ട്.

അതേസമയം, പിഎം ശ്രീയിൽ നയപരമായ തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ എടുത്തിട്ടില്ല. പിഎം ശ്രീ നടപ്പാക്കുന്നതിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഉയർന്ന എതിർപ്പുകൾ നിർണായകമാണ്. കൂടാതെ, ഉപ സമിതി റിപ്പോർട്ട് നൽകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെ എതിർപ്പാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381101/kerala-pm-shri-scheme-central-govt-letter-ssk-funds)