---
title: "കണ്ണൂർ റെയിൽവേ ഹൈടെൻഷൻ ലൈനിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന കുരങ്ങ് ചത്തു"
english_title: "The monkey that was being treated died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38117/the-monkey-that-was-being-treated-died"
published_at: "2022-04-18T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d32273d1f8_Screenshot_20220418_151025.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ ഹൈടെൻഷൻ ലൈനിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന കുരങ്ങ് ചത്തു

> **Lead Summary:**  വൈദ്യുതാഘാതത്തെ തുടർന്ന് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുരങ്ങ് ചത്തു. ഒരാഴ്ച മുൻപ് റെയിൽവേ ഹൈടെൻഷൻ ലൈനിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ കുരങ്ങിനെ വ്യാഴാഴ്ചയാണ് മൃഗാസ്പത്രിയിൽ എത്തിച്ചിരുന്നത്.

## Article Content

 വൈദ്യുതാഘാതത്തെ തുടർന്ന് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുരങ്ങ് ചത്തു. ഒരാഴ്ച മുൻപ് റെയിൽവേ ഹൈടെൻഷൻ ലൈനിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ കുരങ്ങിനെ വ്യാഴാഴ്ചയാണ് മൃഗാസ്പത്രിയിൽ എത്തിച്ചിരുന്നത്.

നെഞ്ചിലും വയറ്റിലും ഉള്ളംകൈയിലും പൊള്ളലേറ്റിരുന്ന കുരങ്ങിന് കടുത്ത അണുബാധ വന്നിരുന്നു. ഷോക്കേറ്റുവീണെങ്കിലും കുരങ്ങിനെ അന്ന്‌ പിടികൂടാനായിരുന്നില്ല.

ദിവസങ്ങൾകഴിഞ്ഞ് പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. കുരങ്ങിനെ ചികിത്സയിലൂടെ രക്ഷിക്കാനാകുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.

സംരക്ഷണം പ്രസാദ് ഫാൻസ് അസോസിയേഷൻ ഏറ്റെടുത്തിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വനം വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്കരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38117/the-monkey-that-was-being-treated-died)