---
title: "സ്കൂൾ കായികമേള വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിവാദം"
english_title: "School Sports Meet Venue Changed From Kannur To Kozhikode Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381233/school-sports-meet-venue-kannur-to-kozhikode-controversy"
published_at: "2026-09-05T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bdcd4b7f2a_1000232847.jpg"
keywords: ["Kerala School Sports Meet", "Kannur To Kozhikode Venue", "Binoy Kurian"]
---

# സ്കൂൾ കായികമേള വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിവാദം

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിവാദം.

## Article Content

**കണ്ണൂർ: **സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിവാദം.

അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും പിന്നിൽ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. എന്നാൽ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ ആർ കേളുവും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി.

കായികമേള നടത്തിപ്പിനായി കണ്ണൂർ ഒരുങ്ങുന്നതിനിടെയാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിലാണ് കണ്ണൂരിനെ അടുത്ത വേദിയായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. പതാകയും കൈമാറിയിരുന്നു.

എന്നാൽ സർക്കാർ മാറിയതോടെയാണ് എൻഐടി പ്രധാന വേദിയായി കോഴിക്കോട് കായികമേള നടത്താൻ തീരുമാനിച്ചത്. ഒരു അറിയിപ്പും വേദി മാറ്റുന്ന കാര്യത്തിൽ കിട്ടിയില്ലെന്നും കാരണം വ്യക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എന്നാൽ കായികമേള കണ്ണൂരിൽ നടത്താൻ തീരുമാനിച്ച കാര്യം അറിയില്ലെന്നും കണ്ണൂരിന് താൽപര്യമുണ്ടെങ്കിൽ അടുത്ത തവണ നടത്താമെന്നും മന്ത്രിമാർ പ്രതികരിച്ചു. ഒക്ടോബർ 24 മുതൽ 29 വരെയാണ് കോഴിക്കോട് കായികമേള നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381233/school-sports-meet-venue-kannur-to-kozhikode-controversy)