---
title: "തൃശൂരിൽ വീണ്ടും വാഹനാപകടം; കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം"
english_title: "Another Accident In Thrissur Three Dead As Car Hits Bike In Kunnamkulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381307/another-accident-in-thrissur-three-dead-as-car-hits-bike-in-kunnamkulam"
published_at: "2026-09-06T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ccd3dd87b4_images_(73).jpeg"
keywords: ["Thrissur", "Accident", "Dead"]
---

# തൃശൂരിൽ വീണ്ടും വാഹനാപകടം; കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **തൃശൂർ**: ജില്ലയിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, ഇവരുടെ മകൻ എമിൽ എന്നിവരാണ് മരിച്ചത്.

## Article Content

**തൃശൂർ**: ജില്ലയിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, ഇവരുടെ മകൻ എമിൽ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ട ബൈക്കിൽ കാറിടിച്ചാണ് അപകടം. ഫോൺ ചെയ്യാൻ വേണ്ടി വഴിയരികിൽ നിർത്തിയതായിരുന്നു ബൈക്ക്. ഇതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. 50 മീറ്ററോളം അകലേക്ക് മൂന്ന് പേരും തെറിച്ച് വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381307/another-accident-in-thrissur-three-dead-as-car-hits-bike-in-kunnamkulam)