---
title: "തലശ്ശേരി കീഴന്തിമുക്കിൽ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ കല്ലേറ്‌"
english_title: "Stone at the house of a CPI (M) activist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38133/stone-at-the-house-of-a-cpi-m-activist"
published_at: "2022-04-18T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d45f7f3336_Picsart_22-04-18_16-34-56-562.jpg"
keywords: []
---

# തലശ്ശേരി കീഴന്തിമുക്കിൽ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ കല്ലേറ്‌

> **Lead Summary:** തലശ്ശേരി: കീഴന്തിമുക്കിൽ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ കല്ലേറ്‌ സിപിഐ എം മഞ്ഞോടി ബ്രാഞ്ചംഗം തിരുവങ്ങാട്‌ കീഴന്തിമുക്ക്‌ ഞാലിക്കരമ്മൽ റോഡിലെ ‘ഷഹനാസ്‌ ’മൻസിലിൽ മുഹമ്മദ്‌ ഫൈസലിന്റെ വീടിന്‌ കല്ലേറ്‌.

## Article Content

തലശ്ശേരി: കീഴന്തിമുക്കിൽ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ കല്ലേറ്‌ സിപിഐ എം മഞ്ഞോടി ബ്രാഞ്ചംഗം തിരുവങ്ങാട്‌ കീഴന്തിമുക്ക്‌ ഞാലിക്കരമ്മൽ റോഡിലെ ‘ഷഹനാസ്‌ ’മൻസിലിൽ മുഹമ്മദ്‌ ഫൈസലിന്റെ വീടിന്‌ കല്ലേറ്‌.

രാത്രി 11.30ഓടെയാണ്‌ റോഡിൽനിന്ന്‌ കല്ലേറുണ്ടായത്‌. മുൻവശത്തെ ജനൽചില്ലുകൾ തകർന്നു. അടുക്കളഭാഗത്തേക്കും കല്ലേറുണ്ടായി. ഉമ്മ കെ ജമീലയും സഹോദരിയും ബന്ധവുമായിരുന്നു വീട്ടിലുണ്ടായത്‌.

ശബ്ദംകേട്ട്‌ വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. മുഹമ്മദ്‌ ഫൈസലിന്റെ പരാതിയിൽ പൊലീസ്‌ കേസെടുത്തു. തലശേരി എസ്ഐ കെ. സുനിൽകുമാർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ഏരിയാ സെക്രട്ടറി സി കെ രമേശൻ എന്നിവർ വീട്‌ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38133/stone-at-the-house-of-a-cpi-m-activist)