---
title: "മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്"
english_title: "Messi Visit Scam Huge Fraud Found In DPR Preparation Too"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381345/messi-visit-scam-huge-fraud-found-in-dpr-preparation-too"
published_at: "2026-09-06T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d0c9d0f7b7_1000275178.jpg"
keywords: ["Messi"]
---

# മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്

> **Lead Summary:** **തിരുവനന്തപുരം**: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും തട്ടിപ്പ് കണ്ടെത്തി. സ്പോൺസർക്ക് കൊള്ളലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് മത്സരങ്ങളുടെ ഡിപിആർ തയ്യാറാക്കിയത്.

## Article Content

**തിരുവനന്തപുരം**: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും തട്ടിപ്പ് കണ്ടെത്തി. സ്പോൺസർക്ക് കൊള്ളലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് മത്സരങ്ങളുടെ ഡിപിആർ തയ്യാറാക്കിയത്.

വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ച് കാട്ടിയുമാണ് ഡിപിആർ തയ്യാറാക്കിയത്. എൻ പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

വരുമാനം 82 കോടി രൂപ, ചെലവ് 210 കോടി രൂപ എന്നിങ്ങനെയായിരുന്നു ഡിപിആറിൽ കാണിച്ചത്. കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാന്റിലൂടെ കണ്ടെത്തണമെന്നായിരുന്നു ശുപാർശ. വരുമാനം കണക്കാക്കിയതിലും കള്ളക്കളിയുണ്ടെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ടിക്കറ്റ്, സംപ്രേക്ഷണം എന്നിവ മാത്രമാണ് വരുമാനമായി കാണിച്ചത്. വൻ വരുമാനം കിട്ടുന്ന മറ്റ് മേഖലകൾ ഡിപിആറിൽ നിന്ന് ഒഴിവാക്കി.

സ്പോൺസർഷിപ്പ്, മെർക്കൻഡൈസിംഗ്, സെൽഫിയെടുക്കൽ, ഗെറ്റ് ടുഗെദർ, ടേബിൾ ഡിന്നർ വഴിയുള്ള വരുമാനങ്ങൾ മറച്ചുവെച്ചു. ഇതിലൂടെ സ്പോൺസർക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി.

മെസ്സി സന്ദർശനത്തിലൂടെ 200 കോടി രൂപയെങ്കിലും ലാഭം ഉണ്ടാക്കാനാവുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മെസ്സിയുടെ മറ്റ് സന്ദർശനങ്ങൾ പഠിച്ചാണ് ഈ നിഗമനത്തിലെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381345/messi-visit-scam-huge-fraud-found-in-dpr-preparation-too)