---
title: "ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്"
english_title: "Chirayinkeezhu Clash Embarrassed Party Says KPCC President Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381357/chirayinkeezhu-clash-embarrassed-party-kpcc-president-sunny-joseph"
published_at: "2026-09-06T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d238341394_1000232994.jpg"
keywords: ["Sunny Joseph", "KPCC President", "Chirayinkeezhu Clash"]
---

# ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം : **ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം : **ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിന്മേൽ നടപടി ഉണ്ടാകും. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ചിറയിൻകീഴിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന നിലപാടിലാണ് നേതൃത്വം.

അതേസമയം വൈദ്യുതി വകുപ്പിൽ മാത്രമാണ് പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല. പരിഹരിച്ചു മുന്നോട്ടു പോവുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേതും. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും കോൺഗ്രസ് എന്നും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നിലപാടുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381357/chirayinkeezhu-clash-embarrassed-party-kpcc-president-sunny-joseph)