---
title: "മധുരിക്കും ഓർമ്മകൾ: വയോജന സംഗമം നടത്തി"
english_title: "The elders held a meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38136/the-elders-held-a-meeting"
published_at: "2022-04-18T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d4ef5036f0_Screenshot_20220418_171320.jpg"
keywords: []
---

# മധുരിക്കും ഓർമ്മകൾ: വയോജന സംഗമം നടത്തി

> **Lead Summary:** പന്ന്യന്നൂർ ലൈഫ് ആൻ്റ് കെയർ ചാരിറ്റബിൾ സൊ സൈറ്റിയുടെ നേതൃത്വത്തിൽ മധുരിക്കും ഓർമ്മകൾ വയോജന സംഗമം നടത്തി. പ്രദേശത്തെ 80 വയസ് പിന്നിട്ട 100 ഓളം പേരെ ചടങ്ങിൽ ആദരിച്ചു.

## Article Content

പന്ന്യന്നൂർ ലൈഫ് ആൻ്റ് കെയർ ചാരിറ്റബിൾ സൊ സൈറ്റിയുടെ നേതൃത്വത്തിൽ മധുരിക്കും ഓർമ്മകൾ വയോജന സംഗമം നടത്തി. പ്രദേശത്തെ 80 വയസ് പിന്നിട്ട 100 ഓളം പേരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് എ ശൈലജ വയോജനങ്ങളെ ആദരിച്ചു.ലൈഫ് ആൻറ് കെയർ സൊസൈറ്റി പ്രസിഡണ്ട് എ.കെ സതീശൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി.ടി.കെ പ്രേമൻ സ്വാഗതവും കെ. പ്രമോദ് നന്ദിയും പറഞ്ഞു. കലാ - കായിക പ്രതിഭകളായ ടോപ്പ് സിംഗർ ഫെയിം ശിവാനി ബി. സഞ്ജീവ് , ടി.കെ സുഷാനന്ദ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38136/the-elders-held-a-meeting)