---
title: "അമേരിക്കയുടേത് ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ച് ഇറാൻ; നാവിക ഉപരോധം തുടർന്നാൽ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്"
english_title: "Iran Attacks Six Ships Including Three US Ships Warns More Strikes If Naval Blockade Continues"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381367/iran-attacks-six-ships-including-us-ships-naval-blockade-warning"
published_at: "2026-09-06T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d3437bb750_1000233018.jpg"
keywords: ["Iran US Conflict", "Hormuz Strait", "IRGC", "West Asia Tension"]
---

# അമേരിക്കയുടേത് ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ച് ഇറാൻ; നാവിക ഉപരോധം തുടർന്നാൽ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** ടെഹ്‌റാന : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ടെഹ്‌റാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇന്നലെ ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇറാൻ വ്യക്തമാക്കിയതായാണ് വിവരം.

## Article Content

ടെഹ്‌റാന : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ടെഹ്‌റാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇന്നലെ ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇറാൻ വ്യക്തമാക്കിയതായാണ് വിവരം.

നാവിക ഉപരോധം തുടർന്നാൽ യുഎസ് സൈനിക കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണമായി പുറത്തുവന്നത്.

ഹോർമുസിൽ ബദൽ ജലപാത ഉപയോഗിച്ചതിന് മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായാണ് ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. അമേരിക്കയുമായി ബന്ധമുള്ള വേറെ മൂന്ന് കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയതായും ഐആർജിസി അവകാശപ്പെട്ടു എന്നാണ് വിവരം.

ഇന്നലെ ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായും റിപ്പോർട്ടുണ്ട്. രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇന്നലെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ അമേരിക്ക ആക്രമിച്ചതെന്നാണ് വിവരം.

ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ലെബനോണിലേക്ക് ഇസ്രയേൽ ആക്രമണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ ഇന്നലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായി നടത്തിയ ഏറ്റവും പുതിയ സമാധാന ചർച്ചകളെക്കുറിച്ചും ഇനിയും പരിഹരിക്കാനുള്ള പ്രശ്നങ്ങളെക്കുറിച്ചും ഇരുനേതാക്കളും തമ്മിൽ സംസാരിച്ചതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381367/iran-attacks-six-ships-including-us-ships-naval-blockade-warning)