---
title: "വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ  കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു "
english_title: "Tamil Nadu Family Car Accident Near Konni Woman Died Husband And Children Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381387/tamil-nadu-family-car-accident-near-konni-woman-died-husband-and-children-injured"
published_at: "2026-09-06T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7277196a5_images_(73).jpeg"
keywords: ["Pathanamthitta", "Accident", "Dead"]
---

# വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ  കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു 

> **Lead Summary:** **പത്തനംതിട്ട**: എറണാകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കന്യാകുമാരി സ്വദേശി സുമി കാർത്തിക ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട**: എറണാകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കന്യാകുമാരി സ്വദേശി സുമി കാർത്തിക ആണ് മരിച്ചത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ജംഗ്ഷന് സമീപം ചൈന മുക്കിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സുമിയുടെ ഭർത്താവ് പ്രതീഷ് ആണ് കാർ ഓടിച്ചിരുന്നത്.

ഒപ്പമുണ്ടായിരുന്ന ഇവരുടെ 8 വയസ്സുള്ള മകൻ, പ്രതീഷിന്റെ സഹോദരൻ പ്രകാശ്, ഭാര്യ സിന്ധു, 10, 5 വയസ്സുള്ള ഇവരുടെ മക്കൾ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381387/tamil-nadu-family-car-accident-near-konni-woman-died-husband-and-children-injured)