---
title: "ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു"
english_title: "Chennai Guest Worker Beaten To Death For Refusing Beedi Four Arrested Including Plus Two Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381406/chennai-guest-worker-beaten-to-death-for-refusing-beedi-four-arrested-including-plus-two-students"
published_at: "2026-09-07T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Chennai", "Murder"]
---

# ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു

> **Lead Summary:** **ചെന്നൈ**: നോലമ്പൂരിന് സമീപം അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു. ബീഡി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന സംഘം ഇയാളെ അടിച്ചു കൊന്നത്. പശ്ചിമബംഗാൾ സ്വദേശി അഭിജിത്ത് മൊണ്ടാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളടക്കം നാലുപേർ അറസ്റ്റിലായി. സെപ്റ്റംബർ 5-നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

## Article Content

**ചെന്നൈ**: നോലമ്പൂരിന് സമീപം അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു. ബീഡി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന സംഘം ഇയാളെ അടിച്ചു കൊന്നത്. പശ്ചിമബംഗാൾ സ്വദേശി അഭിജിത്ത് മൊണ്ടാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളടക്കം നാലുപേർ അറസ്റ്റിലായി. സെപ്റ്റംബർ 5-നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മൊണ്ടാൽ ഉൾപ്പെടെയുള്ള നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് പ്രതികൾ എത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ സിഗരറ്റും മദ്യവും ആവശ്യപ്പെട്ട് അവിടെ ബഹളമുണ്ടാക്കിയതായാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അതിഥി തൊഴിലാളിയെ ഉടൻ തന്നെ കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയിട്ടും ആരോഗ്യനില വഷളാവുകയും പിറ്റേദിവസം മൊണ്ടാൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381406/chennai-guest-worker-beaten-to-death-for-refusing-beedi-four-arrested-including-plus-two-students)