---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ മേലോടി 2K26 സ്‌കൂൾ കലോത്സവം സമാപിച്ചു"
english_title: "Adakkathode St Josephs High School Melody 2K26 School Kalolsavam Concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381419/adakkathode-st-josephs-high-school-melody-2k26-school-kalolsavam-concluded"
published_at: "2026-09-07T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e19a825980_1000276195.jpg"
keywords: ["Adakkathodu", "School"]
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ മേലോടി 2K26 സ്‌കൂൾ കലോത്സവം സമാപിച്ചു

> **Lead Summary:** **അടയ്ക്കാത്തോട്**: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ മേലോടി 2K26 സ്‌കൂൾ കലോത്സവം സമാപിച്ചു. സെപ്റ്റംബർ 3, 5 തീയതികളിലായി നടന്ന സ്‌കൂൾ കലാമേള പ്രശസ്ത സിനിമ-മിമിക്രി കലാകാരൻ അലൻ ദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**അടയ്ക്കാത്തോട്**: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ മേലോടി 2K26 സ്‌കൂൾ കലോത്സവം സമാപിച്ചു. സെപ്റ്റംബർ 3, 5 തീയതികളിലായി നടന്ന സ്‌കൂൾ കലാമേള പ്രശസ്ത സിനിമ-മിമിക്രി കലാകാരൻ അലൻ ദാസ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് മാത്യു കാരക്കാട്ട് അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിനു എടാൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, മദർ പിടിഎ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു. ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി എല്ലാ കുട്ടികളും മത്സരിച്ചു.

സമാപന സമ്മേളനം സ്‌കൂൾ മാനേജർ റവ. ഫാ. സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും കലാപ്രതിഭ, കലാതിലകം, മികച്ച നടൻ, നടി, മണവാളൻ, മണവാട്ടി എന്നിവർക്കുള്ള മെമെന്റോകൾ വിതരണം ചെയ്യുകയും അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

പിടിഎ പ്രസിഡന്റ് മാത്യു കാരക്കാട്ട്, എംപിടിഎ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, സോളി ജോസഫ്, ജോഷി ജോസഫ്, എൽസിന ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. മഞ്ജുള അതിയടത്ത്, സുജ പി ഡി, ജസീന്ത കെ വി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381419/adakkathode-st-josephs-high-school-melody-2k26-school-kalolsavam-concluded)