---
title: "പേരാവൂരിൽ ശാസ്ത്രീയ നീന്തൽ പരിശീലനം പൂർത്തിയായി; അഞ്ച് ബാച്ചുകളിലായി പരിശീലനം നേടിയത് 210 കുട്ടികൾ"
english_title: "Peravoor Scientific Swimming Training Completed 210 Children Trained In Five Batches"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381428/peravoor-scientific-swimming-training-completed-210-children-trained-in-five-batches"
published_at: "2026-09-07T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e2b41c1f08_1000276327.jpg"
keywords: ["Peravoor", "Swimming", "Training"]
---

# പേരാവൂരിൽ ശാസ്ത്രീയ നീന്തൽ പരിശീലനം പൂർത്തിയായി; അഞ്ച് ബാച്ചുകളിലായി പരിശീലനം നേടിയത് 210 കുട്ടികൾ

> **Lead Summary:** **പേരാവൂർ**: മുങ്ങിമരണം ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പേരാവൂർ അഗ്നിരക്ഷാ നിലയം സംഘടിപ്പിച്ച ശാസ്ത്രീയ നീന്തൽ പരിശീലനം പൂർത്തിയായി. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് മണത്തണയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

## Article Content

**പേരാവൂർ**: മുങ്ങിമരണം ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പേരാവൂർ അഗ്നിരക്ഷാ നിലയം സംഘടിപ്പിച്ച ശാസ്ത്രീയ നീന്തൽ പരിശീലനം പൂർത്തിയായി. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് മണത്തണയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

അഞ്ച് ബാച്ചുകളിലായി 210 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം 186 കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശീലനം നൽകിയത്. സ്റ്റേഷൻ ഓഫീസർ കെ എ ജിനേഷിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബാബു ആയോടൻ, ടി കെ വിനു, വി വി ഫ്രാൻസിസ്, എം രമേഷ് കുമാർ, കെ സിജു, ജിതിൻ ശശീന്ദ്രൻ, സി പി വിജേഷ്, പി വി അനോഗ്, ടി ജെ റോബിൻ, വി അനിത്ത്, പി റസിൽ, എൻ സജേഷ് എന്നിവരാണ് പരിശീലനം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381428/peravoor-scientific-swimming-training-completed-210-children-trained-in-five-batches)