---
title: "തൃശ്ശൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയൂർവേദ ശാലയുടെ പച്ചമരുന്ന് ഗോഡൗണിന് തീപ്പിടിച്ചു"
english_title: "The herb godown caught fir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38143/the-herb-godown-caught-fir"
published_at: "2022-04-18T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d55ee5c9c3_Picsart_22-04-18_17-43-04-340.jpg"
keywords: []
---

# തൃശ്ശൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയൂർവേദ ശാലയുടെ പച്ചമരുന്ന് ഗോഡൗണിന് തീപ്പിടിച്ചു

> **Lead Summary:** തൃശ്ശൂർ: തൈക്കാട്ടുശ്ശേരി വൈദ്യരന്തം ആയൂർവേദ ശാലയുടെ പച്ചമരുന്ന് ഗോഡൗണിന് തീപ്പിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. ആർക്കും ആളപായമില്ല.

## Article Content

തൃശ്ശൂർ: തൈക്കാട്ടുശ്ശേരി വൈദ്യരന്തം ആയൂർവേദ ശാലയുടെ പച്ചമരുന്ന് ഗോഡൗണിന് തീപ്പിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. ആർക്കും ആളപായമില്ല.

ലക്ഷങ്ങളുടെ നഷ്ടം . തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. തൈക്കാട്ടുശ്ശേരി വൈദ്യരന്തം ആയൂർവേദ വൈദ്യശാലയിൽ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ കുറുന്തോട്ടിയടക്കമുള്ള പച്ചമരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപ്പിടിച്ചത്.

ജീവനക്കാർ രാവിലെ മരുന്ന് ഗോഡൗണിൽ എത്തിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തൃശ്ശൂർ പുതുക്കാട് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. ഒല്ലൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38143/the-herb-godown-caught-fir)