---
title: "കേരളം കോവിഡ് കണക്കുകള്‍  പ്രസിദ്ധീകരിക്കണം ; ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു"
english_title: "Kerala should publish covid figures; Center sends letter to Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38148/kerala-should-publish-covid-figures-center-sends-letter-to-kerala"
published_at: "2022-04-18T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d5f1e6df65_images (23).jpeg"
keywords: []
---

# കേരളം കോവിഡ് കണക്കുകള്‍  പ്രസിദ്ധീകരിക്കണം ; ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു

> **Lead Summary:** ന്യൂഡൽഹി : കേരളം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നിര്‍ത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചു എന്നാണ് കത്തില്‍ പറയുന്നത്‌.

## Article Content

ന്യൂഡൽഹി : കേരളം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നിര്‍ത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചു എന്നാണ് കത്തില്‍ പറയുന്നത്‌.

കൂടാതെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു. രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത് പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38148/kerala-should-publish-covid-figures-center-sends-letter-to-kerala)