---
title: "ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "CM VD Satheesan Promises All Help To Bring Devika Body From Japan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381495/cm-vd-satheesan-promises-all-help-to-bring-devika-body-from-japan"
published_at: "2026-09-07T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e701368575_WhatsApp_Image_2026-09-07_at_1.33.32_PM.jpeg"
keywords: ["iritty", "Devika Japan Accident", "Iritty News", "Kannur News", "VD Satheesan", "Sajeev Joseph MLA"]
---

# ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **ഇരിട്ടി: **ജപ്പാനിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിനി ദേവികയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ ഔദ്യോഗിക സഹായങ്ങളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. സജീവ് ജോസഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ വേർപാടിൽ തളർന്ന ദേവികയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഫോണിൽ നേരിട്ട് സംസാരിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആശ്വാസം പങ്കുവെക്കുകയും ചെയ്തു.

## Article Content

**ഇരിട്ടി: **ജപ്പാനിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിനി ദേവികയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ ഔദ്യോഗിക സഹായങ്ങളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. സജീവ് ജോസഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ വേർപാടിൽ തളർന്ന ദേവികയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഫോണിൽ നേരിട്ട് സംസാരിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആശ്വാസം പങ്കുവെക്കുകയും ചെയ്തു.

മൃതദേഹം വേഗത്തിൽ ജന്മനാട്ടിൽ എത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടുന്നുണ്ടെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി. ഇന്ത്യൻ എംബസിയുടെയും ജപ്പാനിലെ മലയാളി സംഘടനകളുടെയും വിവിധ അന്താരാഷ്ട്ര ഏജൻസികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് നിലവിൽ നടപടികൾ പുരോഗമിക്കുന്നത്.

വിദേശത്തുവെച്ചുണ്ടായ അപകടമായതിനാൽ ആവശ്യമായ സങ്കീർണ്ണമായ രേഖാപരമായ നടപടികളും അനുമതികളും വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നയതന്ത്രതലത്തിൽ തുടരുകയാണെന്ന് ബന്ധപ്പെട്ട അധികൃതരും അറിയിച്ചിട്ടുണ്ട്. യുവതിയുടെ അപ്രതീക്ഷിതവും ദാരുണവുമായ വേർപാടിൽ കുടുംബാംഗങ്ങളുടെയും നാടിന്റെയും തീരാദുഃഖത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മൃതദേഹം എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381495/cm-vd-satheesan-promises-all-help-to-bring-devika-body-from-japan)