---
title: "ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു"
english_title: "Former Chittur MLA Congress Leader K Achuthan Passes Away At 76"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381509/former-chittur-mla-k-achuthan-passes-away"
published_at: "2026-09-07T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7a8c7d5d2_1000233127.jpg"
keywords: ["K Achuthan Death", "Chittur Former MLA", "Congress Leader Kerala"]
---

# ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു

> **Lead Summary:** **ചിറ്റൂർ : **ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

**ചിറ്റൂർ : **ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1996 മുതൽ 2016 വരെ ദീർഘകാലം ചിറ്റൂർ എംഎൽഎയായിരുന്നു കെ അച്യുതൻ. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്.

ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു കെ അച്യുതൻ.

തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പ്രാദേശിക, ജില്ലാ നേതൃത്വത്തിൽ സജീവ സാന്നിധ്യമായിരുന്ന അച്യുതൻ കാർഷിക, സഹകരണ മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381509/former-chittur-mla-k-achuthan-passes-away)