---
title: "കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല"
english_title: "Priya Varghese Appointment Case Kannur University U Turn Supreme Court Qualification"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381511/priya-varghese-appointment-kannur-university-supreme-court-u-turn"
published_at: "2026-09-07T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7dae34bd7_1000233134.jpg"
keywords: ["Priya Varghese", "Kannur University", "KK Ragesh"]
---

# കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല

> **Lead Summary:** **കണ്ണൂർ: **സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യതയില്ലെന്ന നിലപാട് സർവകലാശാല സുപ്രീം കോടതിയെ അറിയിക്കും. സർവകലാശാല അഭിഭാഷകനായിരുന്ന കെ ആർ സുഭാഷ് ചന്ദ്രനെ മാറ്റിയാണ് പുതിയ നീക്കം.

## Article Content

**കണ്ണൂർ: **സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യതയില്ലെന്ന നിലപാട് സർവകലാശാല സുപ്രീം കോടതിയെ അറിയിക്കും. സർവകലാശാല അഭിഭാഷകനായിരുന്ന കെ ആർ സുഭാഷ് ചന്ദ്രനെ മാറ്റിയാണ് പുതിയ നീക്കം.

കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണൂർ സർവകലാശാലയുടെ അപ്രതീക്ഷിത മലക്കംമറിച്ചിൽ. മുൻപ് അനുകൂലമായ നിലപാടാണ് സർവകലാശാല സ്വീകരിച്ചിരുന്നതെങ്കിൽ, നാളെ കേസ് പരിഗണിക്കുമ്പോൾ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്നാണ് സർവകലാശാല നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. നിലവിലെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനെ മാറ്റിയാണ് സർവകലാശാല പുതിയ നീക്കത്തിന് വഴിയൊരുക്കിയത്. പകരം പി എസ് സുൽഫിക്കർ അലിയെ പുതിയ അഭിഭാഷകനായി ചുമതലപ്പെടുത്തി.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് ഇതോടെ സുപ്രീം കോടതിയിൽ വലിയ തിരിച്ചടിയുണ്ടാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381511/priya-varghese-appointment-kannur-university-supreme-court-u-turn)