---
title: "PSC റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ; ശുപാർശ കൈമാറാതെ സർക്കാർ, നിയമപ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തൽ"
english_title: "PSC Rank List Extension Kerala Government Delays Recommendation Legal Issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381528/psc-rank-list-extension-government-no-recommendation-legal-issue"
published_at: "2026-09-07T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8ac57eeff_1000233155.jpg"
keywords: ["PSC Rank List", "Kerala PSC", "Rank List Extension"]
---

# PSC റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ; ശുപാർശ കൈമാറാതെ സർക്കാർ, നിയമപ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തൽ

> **Lead Summary:** **തിരുവനന്തപുരം: **പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ ശുപാർശ കൈമാറാതെ സംസ്ഥാന സർക്കാർ. പിഎസ്‌സിക്ക് ഇതുവരെ ശുപാർശ നൽകിയില്ല. 18 പട്ടികകളുടെ കാലാവധി നീട്ടാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. എന്നാൽ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

## Article Content

**തിരുവനന്തപുരം: **പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ ശുപാർശ കൈമാറാതെ സംസ്ഥാന സർക്കാർ. പിഎസ്‌സിക്ക് ഇതുവരെ ശുപാർശ നൽകിയില്ല. 18 പട്ടികകളുടെ കാലാവധി നീട്ടാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. എന്നാൽ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടൽ നിയമപ്രശ്നം ഉണ്ടാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ശുപാർശ നൽകിയാൽ പിഎസ്‌സി തള്ളാൻ സാധ്യതയുണ്ടെന്നും അതിനാലാണ് തീരുമാനം നീട്ടിയതെന്നുമാണ് വിവരം.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ലിസ്റ്റുകൾ മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ശുപാർശ രേഖാമൂലം ലഭിക്കുമ്പോൾ ഇക്കാര്യം സർക്കാരിനെ അറിയിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം.

മന്ത്രിസഭ യോഗത്തിൽ 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുത്ത ചില ലിസ്റ്റുകൾ മാത്രം നീട്ടുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ശുപാർശ ഔദ്യോഗികമായി കൈമാറുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381528/psc-rank-list-extension-government-no-recommendation-legal-issue)