---
title: " ‘വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല; രാജ്യത്താകെ പ്രതിസന്ധിയുണ്ട്’; മന്ത്രി സണ്ണി ജോസഫ്"
english_title: "Power Crisis Not Sudden Nationwide Crisis Says Minister Sunny Joseph KSEB Alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381672/electricity-crisis-not-sudden-sunny-joseph-kseb-power-cut"
published_at: "2026-09-08T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fcaf08674f_1000233309.jpg"
keywords: ["KSEB Power Crisis", "Sunny Joseph", "Kerala Electricity", "Power Cut Kerala"]
---

#  ‘വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല; രാജ്യത്താകെ പ്രതിസന്ധിയുണ്ട്’; മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ പ്രതിസന്ധിയുണ്ട്. മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ പ്രതിസന്ധിയുണ്ട്. മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

പല വൈദ്യുത പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്ത് ഒട്ടാകെ മഴ കുറഞ്ഞു ചൂട് കൂടി. ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്നും ലഭ്യത കുറയുന്നു. ഡാമുകളിലൊന്നും വെള്ളമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

4 രൂപ 25 പൈസയ്ക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല. മാർച്ച്, ഏപ്രിൽ മാസത്തെ കടം വാങ്ങിയത് ഓരോ ദിവസവും തിരികെ കൊടുക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്.

വൈകുന്നേരം 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടെന്ന് കെഎസ്ഇബി പറയുന്നു.

അതേസമയം തിരുവനന്തപുരം ചിറയിൻകീഴിലെ കയ്യാങ്കളിക്ക് പിന്നാലെ, സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യാ ഹരിദാസ് നടത്തിയ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സ്റ്റാഫ് നിയമനത്തിൽ രമ്യ കത്ത് നൽകിയെങ്കിൽ അത് അഭികാമ്യമല്ലെന്നും, കയ്യാങ്കളി പാർട്ടിക്ക് സൽപ്പേര് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കയ്യാങ്കളിയെ തുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യയുടെ കത്ത്. കയ്യാങ്കളിയുണ്ടായ ഈ മാസം നാലാണ് കത്തിലെ തീയതി. എന്നാൽ ഇന്നലെയാണ് രമ്യ ഹരിദാസിന്റെ കത്ത് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381672/electricity-crisis-not-sudden-sunny-joseph-kseb-power-cut)