---
title: "മാസപ്പടിക്കേസ്: ‘പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം FIR രജിസ്റ്റർ ചെയ്യണം’; DGPക്ക് കത്തയച്ച് ED"
english_title: "Monthly Payment Case ED Seeks FIR Against Pinarayi Vijayan Under Anti Corruption Law"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381688/monthly-payment-case-ed-seeks-fir-against-pinarayi-vijayan-dgp"
published_at: "2026-09-08T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fdd89b4d4f_1000233344.jpg"
keywords: ["CMRL Exalogic Case", "Pinarayi Vijayan FIR", "ED Letter DGP"]
---

# മാസപ്പടിക്കേസ്: ‘പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം FIR രജിസ്റ്റർ ചെയ്യണം’; DGPക്ക് കത്തയച്ച് ED

> **Lead Summary:** **കൊച്ചി: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. മുഹമ്മദ് റിയാസിനെതിരെയും വീണ ടിക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

## Article Content

**കൊച്ചി: **സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. മുഹമ്മദ് റിയാസിനെതിരെയും വീണ ടിക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

പിണറായി വിജയനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതോടെ ഇഡിക്ക് മാസപ്പടി കേസിൽ തുടർനടപടികളിലേക്ക് കടക്കാൻ കഴിയും. സർക്കാർ ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്നാണ് ഇനി നോക്കിക്കാണുന്നത്.

മെയ് മുതലാണ് കേസിൽ ഇഡി മാസപ്പടി കേസിൽ പുനരന്വേഷണം ആരംഭിച്ചത്. കേസിൽ പിണറായി വിജയന്റെ വീടടക്കം രണ്ട് റെയ്ഡുകൾ ഇഡി നടത്തിയിരുന്നു. വീണയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു.

മുഹമ്മദ് റിയാസുമായി ബന്ധമുള്ള സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടിരുന്നു. ശശിധരൻ കർത്തയുടെ മൊഴിയും കേസിൽ വീണയ്ക്ക് തിരിച്ചടിയായിരുന്നു. വീണയുടെ കമ്പനി എക്സാലോജിക് സിഎംആർഎല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നായിരുന്നു ശശിധരൻ കർത്തയുടെ മൊഴി.

2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381688/monthly-payment-case-ed-seeks-fir-against-pinarayi-vijayan-dgp)