---
title: "ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; സ്വർണ്ണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം"
english_title: "Asian Games Kerala Announces Advance Cash Awards 50 Lakh For Gold Medalists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381701/asian-games-kerala-government-cash-award-50-lakh-gold"
published_at: "2026-09-08T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fec7fa5817_1000233355.jpg"
keywords: ["Asian Games 2026", "Kerala Sports Awards", "Kerala Athletes"]
---

# ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; സ്വർണ്ണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം

> **Lead Summary:** **തിരുവനന്തപുരം: **ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വർണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ. വെള്ളി ലഭിക്കുന്ന കായികതാരങ്ങൾക്ക് 30 ലക്ഷം. വെങ്കലത്തിന് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും.

## Article Content

**തിരുവനന്തപുരം: **ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വർണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ. വെള്ളി ലഭിക്കുന്ന കായികതാരങ്ങൾക്ക് 30 ലക്ഷം. വെങ്കലത്തിന് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും.

സ്വർണം നേടുന്നവരുടെ പരിശീലകർക്ക് 5 ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് മൂന്നു ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും ലഭിക്കും.

ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. അത്‌ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികളുള്ളത്, 11 പേർ. ജപ്പാനിലെ ഐച്ചി-നഗോയ നഗരത്തിലാണ് ഇത്തവണ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് മത്സരങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381701/asian-games-kerala-government-cash-award-50-lakh-gold)