---
title: "മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA"
english_title: "Monthly Payment Case Crucial Turn Personally Happy Says Mathew Kuzhalnadan MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381704/monthly-payment-case-turn-mathew-kuzhalnadan-happy-ed-move"
published_at: "2026-09-08T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ff714ea188_1000233366.jpg"
keywords: ["Mathew Kuzhalnadan", "Monthly Payment Case", "Pinarayi Vijayan"]
---

# മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

> **Lead Summary:** **കോട്ടയം: **മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിൽ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

## Article Content

**കോട്ടയം: **മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിൽ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെയെന്ന് തുടക്കം മുതൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു. എന്റെ വഴി തെറ്റിപ്പോയെന്ന് പറഞ്ഞവരുണ്ട്.

നിയമസഭയിൽ ആദ്യം ഇത് ഉന്നയിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞത് മാത്യു കുഴൽനാടൻ പച്ചക്കള്ളം പറയുന്നു എന്നാണ്. പിണറായി വിജയനെതിരെ വിജിലൻസ് കേസ് എടുക്കണം എന്ന് പറഞ്ഞപ്പോൾ പ്രതികാരമെന്ന രീതിയിൽ എനിക്കെതിരെ വിജിലൻസ് കേസ് എടുത്തു. എന്നാൽ ആ കേസിൽ പിന്നീട് ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ 10 വർഷം അഴിമതിയുടെയും കൊള്ളയുടെയും കാലമായിരുന്നു. കരിമണൽ കൊള്ള വഴി പിണറായിയും കുടുംബവും വൻ തോതിൽ പണം ഉണ്ടാക്കി. പണം വിദേശത്തേക്ക് അടക്കം കടത്തിയിട്ടുണ്ട്. അഴിമതി പണത്തിന്റെ വലിയ പങ്കും വിദേശത്തേക്ക് കടത്തി.

പിണറായി വിജയൻ അധികാരത്തിലിരുന്നപ്പോൾ എല്ലാം അതിന് വഴി തുറന്നുകൊടുത്തു. പിണറായി വിജയൻ ഈ അഴിമതികൾക്ക് കുടപിടിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം പതനത്തിന് കാരണമായതെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381704/monthly-payment-case-turn-mathew-kuzhalnadan-happy-ed-move)