---
title: "യാത്രയയപ്പ് നൽകി"
english_title: "Farewell For Junior Health Inspector Digna Rose Transferred From Kannur To Ernakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381894/farewell-for-junior-health-inspector-digna-rose-transferred-from-kannur-to-ernakulam"
published_at: "2026-09-10T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1fcdb2ca63_1000282321.jpg"
keywords: ["Kannur", "Healthinspector"]
---

# യാത്രയയപ്പ് നൽകി

> **Lead Summary:** **കണ്ണൂർ** ജില്ലയിലെ ദീർഘകാല സേവനത്തിന് ശേഷം എറണാകുളത്തേക്ക് സ്ഥലംമാറി പോകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിഗ്ന റോസിന് യാത്രയയപ്പ് നൽകി. പൂളക്കുറ്റി സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാദർ ലൂക്കോസ് മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്യേസ്യാ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** ജില്ലയിലെ ദീർഘകാല സേവനത്തിന് ശേഷം എറണാകുളത്തേക്ക് സ്ഥലംമാറി പോകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിഗ്ന റോസിന് യാത്രയയപ്പ് നൽകി. പൂളക്കുറ്റി സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാദർ ലൂക്കോസ് മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്യേസ്യാ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡി എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ്, അനുമോൾ ഷോജറ്റ്, റോണി തോമസ് എന്നിവർ ആശംസയർപ്പിച്ചു. ഷൈജു കിച്ചേരി സ്വാഗതവും ചെറിയാൻ തൃക്കാക്കുന്നിൽ നന്ദിയും പറഞ്ഞു. ജെഎച്ച്ഐ ഡിഗ്ന റോസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381894/farewell-for-junior-health-inspector-digna-rose-transferred-from-kannur-to-ernakulam)