---
title: "പി എസ് സി ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ"
english_title: "Kerala PSC Valuation Lapse: Crime Branch Recommends Action Against Two Officials"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381933/kerala-psc-valuation-lapse-crime-branch-recommends-action-against-two-officials"
published_at: "2026-09-10T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa241b1df371_images_(10).jpeg"
keywords: ["Kerala PSC News", "Kerala PSC Valuation Issue", "Crime Branch PSC Investigation", "SAT PSC Probe"]
---

# പി എസ് സി ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ

> **Lead Summary:** സംസ്ഥാന പി എസ് സി പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിട്ടുള്ളത്.

## Article Content

സംസ്ഥാന പി എസ് സി പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കർശനമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്രയും വലിയ വീഴ്ച ഉണ്ടായിട്ടും പി എസ് സി കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എസ്ഐടി ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ റിപ്പോർട്ട് തുടർനടപടികൾക്കായി ഉടൻ തന്നെ പി എസ് സിക്ക് കൈമാറും.

പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് നിലവിലെ പ്രധാന തർക്കവിഷയം. ഈ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച രണ്ട് ഉദ്യോഗസ്ഥരും കടുത്ത അനാസ്ഥ കാട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ, സാങ്കേതികമായി സംഭവിച്ച പിഴവ് മൂലമാണ് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതിരുന്നതെന്നാണ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണം. ഈ സംഭവത്തിൽ കേവലം അനാസ്ഥ മാത്രമാണോ അതോ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381933/kerala-psc-valuation-lapse-crime-branch-recommends-action-against-two-officials)