---
title: "ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു"
english_title: "The wife, who was undergoing treatment for her husband's cut, died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38194/the-wife-who-was-undergoing-treatment-for-her-husbands-cut-died"
published_at: "2022-04-19T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e187d1c205_images (11).jpeg"
keywords: []
---

# ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

> **Lead Summary:** കാഞ്ഞിരപ്പള്ളി : ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയില്‍ സിനി ആണ്‌ മരിച്ചത്.

## Article Content

കാഞ്ഞിരപ്പള്ളി : ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയില്‍ സിനി ആണ്‌ മരിച്ചത്.

ഒമ്ബതിന്‌ രാത്രി ഭര്‍ത്താവ് ബിനോയി ജോസഫി(48)ന്റെ വെട്ടേറ്റാണ്‌ സിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കറിക്കത്തികൊണ്ട്‌ കഴുത്തിന്‌ വെട്ടേറ്റ സിനിയെ സംഭവദിവസംതന്നെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആഴത്തിലുള്ള മുറിവായതിനാല്‍ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.

സംശയരോഗത്തെ തുടര്‍ന്നാണ്‌ സംഭവം. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന ആണ്‍മക്കള്‍ ഓടിയെത്തിയപ്പോഴേക്കും ഇവര്‍ അവശനിലയിലായിരുന്നു. കുട്ടികള്‍ അറിയിച്ചതിനെതുടര്‍ന്ന് അയല്‍വാസികളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എന്‍ ബാബുക്കുട്ടന്‍, പൊന്‍കുന്നം പൊലീസ് എസ്‌എച്ച്‌ഒ സജിന്‍ ലൂയിസ്, എസ്‌ഐ ടി ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിനിയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തി.

വെച്ചൂച്ചിറ കല്ലൂക്കുളങ്ങര കുടുംബാംഗമാണ്. മക്കള്‍: ലിയോ, ലിതിന്‍. സംസ്‌കാരം ചൊവ്വ രാവിലെ 10ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ബിനോയി റിമാന്‍ഡിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38194/the-wife-who-was-undergoing-treatment-for-her-husbands-cut-died)