---
title: "ഫു‌​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണോ​ള്‍​ഡോ​യു​ടെ കു​ഞ്ഞ് മ​രി​ച്ചു"
english_title: "Football star Cristiano Ronaldo's baby dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38195/football-star-cristiano-ronaldos-baby-dies"
published_at: "2022-04-19T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e1c1a55545_images (13).jpeg"
keywords: []
---

# ഫു‌​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണോ​ള്‍​ഡോ​യു​ടെ കു​ഞ്ഞ് മ​രി​ച്ചു

> **Lead Summary:** ലിസ്ബൺ: പോ​ര്‍​ച്ചു​ഗ​ല്‍ ഫു‌​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണോ​ള്‍​ഡോ​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. ആ​ണ്‍​കു​ഞ്ഞാ​ണ് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ മ​ര​ണ​പ്പെ​ട്ട​ത്. റൊ​ണാ​ള്‍​ഡോ​യു​ടെ ഇ​ര​ട്ട​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്.

## Article Content

ലിസ്ബൺ: പോ​ര്‍​ച്ചു​ഗ​ല്‍ ഫു‌​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണോ​ള്‍​ഡോ​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. ആ​ണ്‍​കു​ഞ്ഞാ​ണ് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ മ​ര​ണ​പ്പെ​ട്ട​ത്. റൊ​ണാ​ള്‍​ഡോ​യു​ടെ ഇ​ര​ട്ട​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്.

ഒ​രു ര​ക്ഷി​താ​വെ​ന്ന നി​ല​യി​ല്‍ താ​ന്‍ ഏ​റ്റ​വും ആ​ഴ​മു​ള്ള ദു​ഖ​ത്തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് റൊ​ണാ​ള്‍​ഡോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. ത​നി​ക്കും പ​ങ്കാ​ളി ജോ​ര്‍​ജി​ന റൊ​ഡ്രി​ഗ​സി​നും ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് പി​റ​ക്കാ​നി​രി​ക്കു​ന്ന​തെ​ന്ന് റൊ​ണാ​ള്‍​ഡോ മു​ന്‍​പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

ഒ​രു പെ​ണ്‍​കു​ഞ്ഞി​നും ആ​ണ്‍​കു​ഞ്ഞി​നു​മാ​ണ് ജോ​ര്‍​ജി​ന ജ​ന്മം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ ആ​ണ്‍​കു​ഞ്ഞാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഈ ​ഭൂ​മി​യി​ലേ​ക്കെ​ത്തി​യ ത​ന്‍റെ പെ​ണ്‍​കു​ഞ്ഞ് ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു​വെ​ന്ന വ​സ്തു​ത​യാ​ണ് ക​ടു​ത്ത വേ​ദ​ന​യ്ക്കി​ട​യി​ലും ആ​ശ്വാ​സം പ​ക​രു​ന്ന​തെ​ന്ന് റൊ​ണാ​ള്‍​ഡോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​റ​ഞ്ഞു. മ​ക​ള്‍​ക്കും പ​ങ്കാ​ളി​യ്ക്കും നി​ല​വി​ല്‍ കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ല്‍​കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും താ​രം ന​ന്ദി അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38195/football-star-cristiano-ronaldos-baby-dies)