---
title: "ഇരിക്കൂർ ഈമാൻ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം "
english_title: "Friendly Iftar Meeting organized by Irikkur Iman Masjid Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38196/friendly-iftar-meeting-organized-by-irikkur-iman-masjid-committee"
published_at: "2022-04-19T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e1d69bb4ac_IMG-20220419-WA0005.jpg"
keywords: []
---

# ഇരിക്കൂർ ഈമാൻ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം 

> **Lead Summary:** ഇരിക്കൂർ : ഇരിക്കൂർ ഈമാൻ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. ഇരിക്കൂറിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

## Article Content

ഇരിക്കൂർ : ഇരിക്കൂർ ഈമാൻ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. ഇരിക്കൂറിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

എഴുന്നൂറോളം ആളുകൾ ഇഫ്താർ സൗഹൃദ സംഗമത്തിൽ പങ്കാളികളായി.ഹെവൻസ് ചെയർമാൻ സി.കെ മുനവ്വർ റമദാൻ സന്ദേശം നടത്തി.മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹാജി സ്വാഗതം പറഞ്ഞു.

കെ. ഹുസൈൻ ഹാജി, സി.എ സിദ്ദീഖ് ഹാജി,കെ. ഹനീഫ, സലീം കീത്തടത്ത്, എം.പി നസീർ, മിഹ്റാ ജ്, ടി.പി അബ്ദുള്ള, മഷ്ഹൂദ്, മഹ്റൂഫ്, സി.വി ഷബീർ, ഫാറൂഖ് കീത്തടത്ത്, എൻ.എം ഖാലിദ്, പി. പി മുഹമ്മദ്‌ എന്നിവർ ഇഫ്താർ സംഗമത്തിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38196/friendly-iftar-meeting-organized-by-irikkur-iman-masjid-committee)