---
title: "വിവാഹശേഷം സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നിരന്തരം പീഡനം; ശ്രീകണ്ഠാപുരം സ്വദേശികൾക്കെതിരെ കേസെടുത്തു"
english_title: "Constant harassment for not having beauty after marriage; A case has been registered against Srikantapuram residents"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38199/constant-harassment-for-not-having-beauty-after-marriage-a-case-has-been-registered-against-srikantapuram-residents"
published_at: "2022-04-19T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e2743e88d5_images (16).jpeg"
keywords: []
---

# വിവാഹശേഷം സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നിരന്തരം പീഡനം; ശ്രീകണ്ഠാപുരം സ്വദേശികൾക്കെതിരെ കേസെടുത്തു

> **Lead Summary:** മയ്യിൽ : വിവാഹശേഷം സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു നിരന്തരം പീഡിപ്പിച്ചതിന് ഭർത്താവിനും ബന്ധുവിനുമെതിരെ പരാതി. 

## Article Content

മയ്യിൽ : വിവാഹശേഷം സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു നിരന്തരം പീഡിപ്പിച്ചതിന് ഭർത്താവിനും ബന്ധുവിനുമെതിരെ പരാതി. 

മയ്യിൽ ചെറുപഴശ്ശിയിലെ 26 കാരിയുടെ പരാതിയിലാണ് ശ്രീകണ്ഠാപുരം സ്വദേശി സജീർ , സുഹറ എന്നിവരുടെ പേരിൽ കേസ് എടുത്തത്. 

2015 ലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38199/constant-harassment-for-not-having-beauty-after-marriage-a-case-has-been-registered-against-srikantapuram-residents)