---
title: "മാട്ടൂൽ പുലിമുട്ടിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി"
english_title: "A cannabis plant was found near Matul Pulimuttu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38201/a-cannabis-plant-was-found-near-matul-pulimuttu"
published_at: "2022-04-19T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e28f900276_images (18).jpeg"
keywords: []
---

# മാട്ടൂൽ പുലിമുട്ടിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

> **Lead Summary:** പാപ്പിനിശ്ശേരി: മാട്ടൂൽ പുലിമുട്ടിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് ആറടി ഉയരമുള്ള കഞ്ചാവ് ചെടി പിടിച്ചെടുത്തത്. 

## Article Content

പാപ്പിനിശ്ശേരി: മാട്ടൂൽ പുലിമുട്ടിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് ആറടി ഉയരമുള്ള കഞ്ചാവ് ചെടി പിടിച്ചെടുത്തത്. 

ആറടി ഉയരവും നിറയെ ശിഖരങ്ങളോടുകൂടി പൂർണ്ണവളർച്ചയെത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടി. ഇരിണാവ്, മാട്ടൂൽ, മടക്കര എന്നിവിടങ്ങളിൽ പട്രോളിങ്ങിന് ഇടയിലാണ് പുറമ്പോക്കിൽ ചെടി കണ്ടത്. 

സംഭവത്തിൽ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തിൽ  ഓഫീസർമാരായ ടീ സന്തോഷ്, ആർ പി അബ്ദുൾ നാസർ,ടി ബഷീർ ,സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് ,ജിതേഷ്, ഡ്രൈവർ  ഷജിത്ത്  എന്നിവരുമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38201/a-cannabis-plant-was-found-near-matul-pulimuttu)