---
title: "ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്"
english_title: "Planning Board Exam Irregularity Crime Branch Notice To PSc Chairman And Members For Questioning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382064/planning-board-exam-irregularity-crime-branch-notice-to-psc-chairman-and-members-for-questioning"
published_at: "2026-09-11T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3469c39a66_images_(27).jpeg"
keywords: ["Thiruvananthapuram", "Psc"]
---

# ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

> **Lead Summary:** **തിരുവനന്തപുരം**: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും.

## Article Content

**തിരുവനന്തപുരം**: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും.

അന്വേഷണ സംഘത്തിലെ എസ് പി സഖറിയയാണ് നോട്ടീസ് നൽകിയത്. നിയമന തട്ടിപ്പിൽ അന്വേഷണ സംഘം കമ്മീഷൻ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.

മൂല്യനിർണ്ണയത്തിൻ്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382064/planning-board-exam-irregularity-crime-branch-notice-to-psc-chairman-and-members-for-questioning)