---
title: "ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് നമ്പർ ഏർപ്പെടുത്തുക: സിഐടിയു"
english_title: "Implement Panchayat Number For Autorickshaws CITU Kelakam Division Conference Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382158/panchayat-number-for-autorickshaws-citu-kelakam-demand"
published_at: "2026-09-11T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3c656bf7b2_1000233697.jpg"
keywords: ["Autorickshaw Workers Union", "CITU", "Panchayat Number"]
---

# ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് നമ്പർ ഏർപ്പെടുത്തുക: സിഐടിയു

> **Lead Summary:** **കേളകം: **കേളകം പഞ്ചായത്തിൽ വിവിധ സ്റ്റാന്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് നമ്പർ അനുവദിക്കുന്ന പ്രവർത്തനം വേഗത്തിലാക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) കേളകം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കേളകം: **കേളകം പഞ്ചായത്തിൽ വിവിധ സ്റ്റാന്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് നമ്പർ അനുവദിക്കുന്ന പ്രവർത്തനം വേഗത്തിലാക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) കേളകം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഏരിയ പ്രസിഡന്റ് കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. സുമേഷ് തത്തുപാറ അധ്യക്ഷനായിരുന്നു. സെക്രട്ടറി രാജേഷ് കുമാർ സി.ബി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു മേഖല സെക്രട്ടറി പി.ജി. സന്തോഷ് പ്രസംഗിച്ചു.

ഓട്ടോറിക്ഷ ചാർജ് വർധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികൾ: സുമേഷ് തത്തുപാറ (പ്രസിഡന്റ്), രാജേഷ് കുമാർ സി.ബി. (സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382158/panchayat-number-for-autorickshaws-citu-kelakam-demand)