---
title: "കേളകത്ത് കശുമാവ് കൃഷി വ്യാപനം; വെംഗൂർല 7 തൈകളുടെ വിതരണോദ്ഘാടനം"
english_title: "Kelakam Cashew Farming Expansion Vengurla 7 Seedlings Distribution Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382205/kelakam-cashew-farming-vengurla-7-seedlings-distribution-lissy-joseph"
published_at: "2026-09-11T17:46:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3f176bccda_1000233743.jpg"
keywords: ["Kelakam", "Cashew Farming", "Vengurla 7", "Krishi Bhavan"]
---

# കേളകത്ത് കശുമാവ് കൃഷി വ്യാപനം; വെംഗൂർല 7 തൈകളുടെ വിതരണോദ്ഘാടനം

> **Lead Summary:** **കേളകം: **കശുമാവ് കൃഷി വ്യാപനത്തിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്യുൽപാദന ശേഷിയുള്ള വെംഗൂർല 7 ഇനത്തിൽ പെട്ട കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു.

## Article Content

**കേളകം: **കശുമാവ് കൃഷി വ്യാപനത്തിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്യുൽപാദന ശേഷിയുള്ള വെംഗൂർല 7 ഇനത്തിൽ പെട്ട കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു.

കൃഷിഭവൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ്.ടി. രാജേന്ദ്രൻ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം. ജിഷ മോൾ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ലീല, അഞ്ജന, സിനി, ബിജി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382205/kelakam-cashew-farming-vengurla-7-seedlings-distribution-lissy-joseph)