---
title: "കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്; വീടുകളിൽ നിന്ന് മികച്ച വിലയ്ക്ക് വൈദ്യുതി വാങ്ങാനും ആലോചന"
english_title: "Kerala Electricity Crisis: Community Battery System and Solar Energy Plans Announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382289/kerala-electricity-crisis-community-battery-system-and-solar-energy-plans-announced"
published_at: "2026-09-12T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e706f23d5_Sunny_Joseph01.jpeg"
keywords: ["Kerala Electricity News", "KSEB", "Sunny Joseph", "Community Battery System", "Rooftop Solar Kerala"]
---

# കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്; വീടുകളിൽ നിന്ന് മികച്ച വിലയ്ക്ക് വൈദ്യുതി വാങ്ങാനും ആലോചന

> **Lead Summary:** **തിരുവനന്തപുരം**: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിച്ചു വെക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ ഉപഭോക്താക്കൾക്ക് മികച്ച തുക നൽകുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. സംസ്ഥാനത്ത് പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനം നൽകാൻ കെ.എസ്.ഇ.ബി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിച്ചു വെക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ ഉപഭോക്താക്കൾക്ക് മികച്ച തുക നൽകുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. സംസ്ഥാനത്ത് പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനം നൽകാൻ കെ.എസ്.ഇ.ബി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും നിലവിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ശ്രമങ്ങൾ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.സോളാർ വൈദ്യുതിയുടെ കാര്യത്തിൽ നിലവിൽ വീടുകളിൽ നേരിട്ട് സംഭരിക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്തതിനാൽ അതിനായി 'കമ്യൂണിറ്റി ബാറ്ററി സിസ്റ്റം' (Community Battery System) നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

കൂടാതെ, വീടുകളിൽ സ്വന്തമായി സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്താൻ താല്പര്യമുള്ളവർക്ക് സബ്സിഡി നൽകുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382289/kerala-electricity-crisis-community-battery-system-and-solar-energy-plans-announced)