---
title: "ചുങ്കക്കുന്ന് ഗവ. യു.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം സെപ്റ്റംബർ 17-ന്"
english_title: "Chungakkunnu Govt UP School Teacher Recruitment Interview on September 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382295/chungakkunnu-govt-up-school-teacher-recruitment-interview-on-september-17"
published_at: "2026-09-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4ed2dcfae6_download_(67).jpeg"
keywords: ["Teacher Vacancy", "Chungakkunnu Govt UP School", "LPSA UPSA Recruitment", "Kannur News"]
---

# ചുങ്കക്കുന്ന് ഗവ. യു.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം സെപ്റ്റംബർ 17-ന്

> **Lead Summary:** ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്‌കൂളിൽ എൽ.പി.എസ്.എ , യു.പി.എസ്.എ എന്നീ തസ്തികകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി സെപ്റ്റംബർ 17-ന് രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.

## Article Content

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്‌കൂളിൽ എൽ.പി.എസ്.എ , യു.പി.എസ്.എ എന്നീ തസ്തികകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി സെപ്റ്റംബർ 17-ന് രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.

ബന്ധപ്പെട്ട തസ്തികകൾക്ക് സർക്കാരി നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും കെ-ടെറ്റും (K-TET) ഉള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിർദിഷ്ട സമയത്ത് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382295/chungakkunnu-govt-up-school-teacher-recruitment-interview-on-september-17)