---
title: "ഒരുപാട് ശരികൾ ചെയ്യുമ്പോൾ ചില തെറ്റുകൾ പറ്റും, അത് തുറന്നുപറഞ്ഞ് തിരുത്തും: എം എ ബേബി"
english_title: "CPI-M Extended State Committee Kozhikode MA Baby Inauguration Self Correction Media Criticism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382431/cpim-extended-state-committee-kozhikode-ma-baby-correction-media-criticism"
published_at: "2026-09-13T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa65d18d0aaa_1000233835.jpg"
keywords: []
---

# ഒരുപാട് ശരികൾ ചെയ്യുമ്പോൾ ചില തെറ്റുകൾ പറ്റും, അത് തുറന്നുപറഞ്ഞ് തിരുത്തും: എം എ ബേബി

> **Lead Summary:** **കോഴിക്കോട്: **തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് തുടക്കമായി. ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഒരുപാട് ശരികൾ ചെയ്യുമ്പോൾ ചില തെറ്റുകൾ പറ്റുമെന്നും, അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റിയിൽ 307 പേരാണ് പങ്കെടുക്കുന്നത്.

## Article Content

**കോഴിക്കോട്: **തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് തുടക്കമായി. ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഒരുപാട് ശരികൾ ചെയ്യുമ്പോൾ ചില തെറ്റുകൾ പറ്റുമെന്നും, അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റിയിൽ 307 പേരാണ് പങ്കെടുക്കുന്നത്.

പാർട്ടിയുടെ ചരിത്രം ഓർമ്മപ്പെടുത്തിയായിരുന്നു എം എ ബേബിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ഘാടനപ്രസംഗം. നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന കവിതാ ഭാഗം പരാമർശിച്ചായിരുന്നു എം എ ബേബിയുടെ പ്രസംഗം. ശരികൾക്കിടയിൽ തെറ്റുകൾ സംഭവിക്കുമെന്നും അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി പറഞ്ഞു.

വിമോചന സമരകാലം തൊട്ടേ പാർട്ടിക്കെതിരെ വ്യാജനിർമിതികൾ തുടരുന്നെന്ന് എം എ ബേബി പറഞ്ഞു. മനോരോഗം പോലെ ബാധിച്ച മാർക്സിസ്റ്റ് വിരുദ്ധതയാണ് മാധ്യമങ്ങൾക്കെന്നും എം എ ബേബി പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പരോക്ഷമായി എം എ ബേബി വിമർശിച്ചു. സാക്ഷരത പ്രസ്ഥാനത്തെ സൂചിപ്പിച്ചായിരുന്നു എം എ ബേബിയുടെ പരാമർശം. മുഖ്യമന്ത്രി വി ഡി സതീശനെയും യുഡിഎഫ് സർക്കാരിനെയും എം എ ബേബി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382431/cpim-extended-state-committee-kozhikode-ma-baby-correction-media-criticism)