---
title: "ഗുരുവായൂരിൽ റെക്കോർഡ് വിവാഹത്തിരക്ക്: ശീട്ടാക്കിയ 443-ൽ 420 വിവാഹങ്ങൾ നടന്നു"
english_title: "Guruvayur Temple Record Wedding Rush 420 Weddings Held Out Of 443 Booked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382434/guruvayur-temple-record-wedding-rush-420-weddings-held"
published_at: "2026-09-13T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa664492c37d_1000233849.jpg"
keywords: ["Guruvayur Temple", "Wedding Rush", "Guruvayur Devaswom"]
---

# ഗുരുവായൂരിൽ റെക്കോർഡ് വിവാഹത്തിരക്ക്: ശീട്ടാക്കിയ 443-ൽ 420 വിവാഹങ്ങൾ നടന്നു

> **Lead Summary:** **തിരുവനന്തപുരം : ** ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹത്തിരക്ക്. ശീട്ടാക്കിയ 443 വിവാഹങ്ങളിൽ 420 വിവാഹങ്ങൾ നടന്നു. പുലർച്ചെ നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകളിൽ ആദ്യ രണ്ടര മണിക്കൂറിനുള്ളിൽ തന്നെ 150 വിവാഹങ്ങൾ പൂർത്തിയായി.

## Article Content

**തിരുവനന്തപുരം : ** ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹത്തിരക്ക്. ശീട്ടാക്കിയ 443 വിവാഹങ്ങളിൽ 420 വിവാഹങ്ങൾ നടന്നു. പുലർച്ചെ നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകളിൽ ആദ്യ രണ്ടര മണിക്കൂറിനുള്ളിൽ തന്നെ 150 വിവാഹങ്ങൾ പൂർത്തിയായി.

വിവാഹത്തിരക്ക് പരിഗണിച്ച് ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്കും വിവാഹത്തിനെത്തിയവർക്കും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കി.

എ.സി.പി. സുരേന്ദ്രൻ മങ്ങാട്ടിന്റെ നേതൃത്വത്തിൽ പൊലീസും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി ഭക്തർക്ക് ആവശ്യമായ സഹായവും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382434/guruvayur-temple-record-wedding-rush-420-weddings-held)