---
title: "ബ്രിക്സ് ഉച്ചകോടി സമാപിച്ചു; വിവിധ ലോകരാജ്യ തലവന്മാരുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു"
english_title: "18th BRICS Summit Concludes Delhi PM Modi Bilateral Talks World Leaders Chairmanship To China"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382438/brics-summit-concludes-delhi-pm-modi-bilateral-talks-world-leaders"
published_at: "2026-09-13T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa66a6797d9e_1000233850.jpg"
keywords: ["BRICS Summit", "Delhi", "Narendra Modi", "Vladimir Putin"]
---

# ബ്രിക്സ് ഉച്ചകോടി സമാപിച്ചു; വിവിധ ലോകരാജ്യ തലവന്മാരുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു

> **Lead Summary:** **ഡൽഹി: **പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി.

## Article Content

**ഡൽഹി: **പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി.

ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളായ രാജ്യങ്ങളും ക്ഷണിതാക്കളും പ്രതിരോധശേഷി, പരിഷ്കരണം, സഹകരണം, സുസ്ഥിരത എന്ന പ്രമേയത്തിൽ യോഗം ചേർന്നു. സുസ്ഥിര വളർച്ചയുടെ ആവശ്യകത ഓർമിപ്പിച്ച മോദി എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നതാണ് മുദ്രാവാക്യമെന്ന് വ്യക്തമാക്കി.

ഇന്ത്യൻ നയതന്ത്രവിജയമെന്ന വിലയിരുത്തലോടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തിരശീല വീഴുന്നത്. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളും ക്ഷണിതാക്കളുമായ ലോകരാജ്യങ്ങളും രാജ്യാന്തരസംഘടനകളും അണിനിരന്ന ബ്രിക്സ് കൂട്ടായ്മ ഇന്ന് ചേർന്നു.

ആഗോള സംഘർഷങ്ങൾ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാൻ കഴിയണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമിതബുദ്ധിയുടെ ആയുധവത്കരണം അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചകഴിഞ്ഞ് കസാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഫിലിപ്പീൻസ് രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും. ഉച്ചകോടിയുടെ നടത്തിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ വിജയമായി ബിജെപി ഉയർത്തി കാണിക്കുമ്പോൾ പശ്ചിമേഷ്യൻ സംഘർഷം അടക്കം തടയാൻ ആവശ്യമായ നടപടികൾ സംയുക്ത പ്രസ്താവനയിൽ ഉണ്ടായില്ല എന്ന് കോൺഗ്രസ് വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382438/brics-summit-concludes-delhi-pm-modi-bilateral-talks-world-leaders)