---
title: "കേളകം മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് സമൂഹമഹാഗണഹോമം നടന്നു"
english_title: "Kelakam Murchilakattu Mahadevi Temple Ganeshotsav Community Maha Ganahoma Conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382445/kelakam-murchilakattu-mahadevi-temple-ganeshotsav-maha-ganahoma"
published_at: "2026-09-13T16:08:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa67da6d7949_1000233890.jpg"
keywords: []
---

# കേളകം മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് സമൂഹമഹാഗണഹോമം നടന്നു

> **Lead Summary:** **കേളകം : ** കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സമൂഹമഹാഗണഹോമം നടന്നു.

## Article Content

**കേളകം : ** കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സമൂഹമഹാഗണഹോമം നടന്നു.

അത്യന്തം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാവിലെ 6.30 മണി മുതൽ നടന്ന ഗണപതിഹോമത്തിനുശേഷം മുട്ടറുക്കൽ സമർപ്പണവും തുടർന്ന് ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പം മൂടൽ ചടങ്ങും പ്രസാദ വിതരണവും നടന്നു.

ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി  നിത്യൻ ശാന്തികൾ മുഖ്യകാർമികത്വം വഹിച്ചു.

ഗണപതിഹോമത്തോടനുബന്ധിച്ച്  ഉണ്ണിക്കണ്ണൻ വൈക്കം,  ശ്രീജിത്ത് വൈക്കം എന്നിവർ ആലപിച്ച സോപാനസംഗീതം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഭക്തമനസ്സുകളിൽ ആത്മസംതൃപ്തിയും നിർവൃതിയും നിറഞ്ഞ മനോഹരമായ അനുഭവമായി മാറി.

ക്ഷേത്രചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.

ക്ഷേത്രം പ്രസിഡന്റ്  റോയ് പാലോലിക്കൽ, സെക്രട്ടറി  മനോജ്‌കുമാർ പി വി,  ഹരീന്ദ്രൻ ആലപ്പാട്ട്,  കവിത സുരേന്ദ്രൻ,  ഗോപാലകൃഷ്ണൻ പാലാരിപ്പറമ്പിൽ,  ഷാജി ഷാജൻ പാണ്ടഞ്ചേരി,  രതീഷ് കാടായത്, സുരേന്ദ്രൻ മുത്തലിങ്കൽ,  സുകുമാരൻ കൈനിക്കൂടി,  രാജു പാലപ്പിള്ളിൽ,  ഷജിന സുരേഷ്,  ഇന്ദിര വയലിപ്പറമ്പിൽ,  അമ്മിണി ശ്രീധരൻ എന്നിവർ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382445/kelakam-murchilakattu-mahadevi-temple-ganeshotsav-maha-ganahoma)