---
title: "ലോഡ് ഷെഡിംഗിൽ പ്രതിഷേധിച്ച് കേളകത്ത് സിപിഐഎം ചൂട്ട് കത്തിച്ച് പ്രകടനം"
english_title: "CPIM Protest Against Load Shedding Power Crisis Torch March In Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382494/cpim-protest-against-load-shedding-power-crisis-torch-march-in-kelakam"
published_at: "2026-09-14T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa73a546269c_1000289696.jpg"
keywords: ["Powershortage", "Kelakam", "Cpim"]
---

# ലോഡ് ഷെഡിംഗിൽ പ്രതിഷേധിച്ച് കേളകത്ത് സിപിഐഎം ചൂട്ട് കത്തിച്ച് പ്രകടനം

> **Lead Summary:** **കേളകം**: ജനങ്ങളെ ദ്രോഹിക്കുന്ന ലോഡ് ഷെഡിംഗിലും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും പ്രതിഷേധിച്ച് സി.പി.ഐ.എം ആഭിമുഖ്യത്തിൽ കേളകം ലോക്കലിൽ വിവിധ ബ്രാഞ്ച് മേഖലകളിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. കേളകം ടൗണിൽ നടന്ന പ്രകടനത്തിന് ഏരിയ സെക്രട്ടറി സി.ടി. അനീഷ്, ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, പി.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം**: ജനങ്ങളെ ദ്രോഹിക്കുന്ന ലോഡ് ഷെഡിംഗിലും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും പ്രതിഷേധിച്ച് സി.പി.ഐ.എം ആഭിമുഖ്യത്തിൽ കേളകം ലോക്കലിൽ വിവിധ ബ്രാഞ്ച് മേഖലകളിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. കേളകം ടൗണിൽ നടന്ന പ്രകടനത്തിന് ഏരിയ സെക്രട്ടറി സി.ടി. അനീഷ്, ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, പി.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.

വിവിധ സ്ഥലങ്ങളിലെ പ്രതിഷേധ പ്രകടനങ്ങൾക്ക് പി.ജി. സന്തോഷ്, വിജയപ്രസാദ്, എസ്.ടി. രാജേന്ദ്രൻ, പി.സി. ജോയി, സനീഷ് ടി.ടി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382494/cpim-protest-against-load-shedding-power-crisis-torch-march-in-kelakam)