---
title: "കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് സഖ്യത്തിന് കിരീടം"
english_title: "Badminton Tournament Concludes In Kottiyoor Sajeev Nair Aneesh Pair Wins Title"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382521/badminton-tournament-concludes-in-kottiyoor-sajeev-nair-aneesh-pair-wins-title"
published_at: "2026-09-14T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa771f1cac1d_1000290003.jpg"
keywords: ["Badminton", "Kottiyoor"]
---

# കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് സഖ്യത്തിന് കിരീടം

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ പാമ്പറപ്പാൻ കാട്ടുമാടം അബുഹാജി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ സജീവ് നായർ-അനീഷ് സഖ്യം ചാമ്പ്യൻമാരായി. കണിച്ചാർ എസ്.ഘോഷ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി ആന്റ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഫൈനലിൽ പ്രജീഷ്-ജോർജ്കുട്ടി ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇവർ വിജയികളായത്.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ പാമ്പറപ്പാൻ കാട്ടുമാടം അബുഹാജി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ സജീവ് നായർ-അനീഷ് സഖ്യം ചാമ്പ്യൻമാരായി. കണിച്ചാർ എസ്.ഘോഷ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി ആന്റ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഫൈനലിൽ പ്രജീഷ്-ജോർജ്കുട്ടി ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇവർ വിജയികളായത്.

എഴുപതിലധികം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ടൂർണമെന്റിന്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. കെ.ആർ. വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രണ്ടാം സ്ഥാനം നേടിയ പ്രജീഷ്-ജോർജ്കുട്ടി ടീമിനുള്ള റണ്ണേഴ്സ് അപ്പ് അവാർഡ് പാൽച്ചുരം പള്ളി വികാരി ഫാ. പ്രജീഷ് വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അനീഷിന് എസ്.ഘോഷ് സ്ഥാപന ഉടമ സനോഷും, എമേർജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷിന് ജബ്ബാർ കാട്ടുമാടവും പുരസ്കാരങ്ങൾ നൽകി.

ചടങ്ങിൽ സാജു മേൽപ്പനാംതോട്ടം, അനിൽ, സാജോ, അഖിൽ, രാമകൃഷ്ണൻ, ശരത്, ബിജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382521/badminton-tournament-concludes-in-kottiyoor-sajeev-nair-aneesh-pair-wins-title)