---
title: "ഡ്രൈവിംഗ് ലൈസൻസിന് 'ഹസാർഡ് ടെസ്റ്റ്' കൂടി; പുതിയ പരിഷ്കാരം ഡിസംബർ 1 മുതൽ നിലവിൽ വരും"
english_title: "Kerala MVD Introduces Hazard Test for Driving License from December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382699/kerala-mvd-hazard-test-driving-license-december-1"
published_at: "2026-09-15T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8db914ea45_images_(17).jpeg"
keywords: ["Kerala Driving License", "Hazard Test Kerala", "MVD Kerala Rules", "Driving License New Rules"]
---

# ഡ്രൈവിംഗ് ലൈസൻസിന് 'ഹസാർഡ് ടെസ്റ്റ്' കൂടി; പുതിയ പരിഷ്കാരം ഡിസംബർ 1 മുതൽ നിലവിൽ വരും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ലൈസൻസ് ലഭിക്കുന്നതിനായി നിലവിലുള്ള പരീക്ഷകൾക്ക് പുറമെ 'ഹസാഡ് ടെസ്റ്റ്' കൂടി ഇനിമുതൽ നിർബന്ധമാക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ലൈസൻസ് ലഭിക്കുന്നതിനായി നിലവിലുള്ള പരീക്ഷകൾക്ക് പുറമെ 'ഹസാഡ് ടെസ്റ്റ്' കൂടി ഇനിമുതൽ നിർബന്ധമാക്കും.

ഡിസംബർ ഒന്നു മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. റോഡപകടങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്. അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അവയെ സമയബന്ധിതമായി മറികടക്കാനുമുള്ള അപേക്ഷകരുടെ കഴിവ് പരിശോധിക്കുകയാണ് ഹസാഡ് ടെസ്റ്റിലൂടെ ചെയ്യുന്നത്.

നിലവിൽ ലേണേഴ്സ് ടെസ്റ്റ് പാസായി ഒരു മാസം പൂർത്തിയാകുമ്പോൾ ഡ്രൈവിങ് ടെസ്റ്റ് (എച്ച് ആകൃതിയിലുള്ള ഗ്രൗണ്ട് ടെസ്റ്റ്), തുടർന്ന് റോഡ് ടെസ്റ്റ് എന്നിവയാണ് നടത്തിവരുന്നത്. എന്നാൽ പുതിയ നിബന്ധന നിലവിൽ വരുന്നതോടെ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും ഹസാഡ് പരീക്ഷ എഴുതേണ്ടി വരുന്നത്.

പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായ ഒരു വീഡിയോ ഗെയിം മാതൃകയിലായിരിക്കും ഈ പരീക്ഷ ക്രമീകരിക്കുന്നത്. ഡ്രൈവിങ്ങിനിടയിലെ വെല്ലുവിളികൾ ഉൾപ്പെടുത്തിയ 10 വിഡിയോകളാണ് ഉദ്യോഗാർത്ഥിക്ക് മുൻപിൽ പ്ലേ ചെയ്യുക. വിഡിയോകൾ പ്ലേ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകട സാഹചര്യങ്ങൾ അല്ലെങ്കിൽ തടസ്സങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതികരിക്കുക എന്നതാണ് പരീക്ഷയിലെ പ്രധാന കടമ്പ.

10 വിഡിയോകളിൽ നിന്നായി ആകെ 100 മാർക്കാണുണ്ടാകുക. ഇതിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ ഹസാഡ് ടെസ്റ്റ് വിജയിക്കാനും തുടർന്നുള്ള ഡ്രൈവിങ് പരീക്ഷകളിലേക്ക് കടക്കാനും സാധിക്കൂ. പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തുന്നതോടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുക എന്നത് മുൻപത്തെക്കാൾ കൂടുതൽ പ്രയാസകരമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382699/kerala-mvd-hazard-test-driving-license-december-1)