---
title: "പരിസ്ഥിതി ലോല പ്രദേശ (ESA) കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം: എകെസിസി ചുങ്കക്കുന്ന് മേഖല കമ്മറ്റി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "AKCC Chungakkunnu ESA Draft Notification Forest Office Protest Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382725/akcc-chungakkunnu-esa-protest-forest-office-march"
published_at: "2026-09-15T13:07:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8f5fbeab9f_WhatsApp_Image_2026-09-15_at_12.52.17_PM.jpeg"
keywords: ["AKCC Chungakkunnu", "ESA Protest Kerala", "Kandappunam Forest Office", "AKCC Kannur"]
---

# പരിസ്ഥിതി ലോല പ്രദേശ (ESA) കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം: എകെസിസി ചുങ്കക്കുന്ന് മേഖല കമ്മറ്റി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **ചുങ്കക്കുന്ന്**: പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കർഷക മേഖലകളിൽ ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എകെസിസി ചുങ്കക്കുന്ന് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ കണ്ടപ്പുനം കുരിശുപള്ളി പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ അവസാനിക്കുകയും തുടർന്ന് ധർണ്ണ നടക്കുകയും ചെയ്തു.

## Article Content

**ചുങ്കക്കുന്ന്**: പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കർഷക മേഖലകളിൽ ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എകെസിസി ചുങ്കക്കുന്ന് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ കണ്ടപ്പുനം കുരിശുപള്ളി പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ അവസാനിക്കുകയും തുടർന്ന് ധർണ്ണ നടക്കുകയും ചെയ്തു.

മേഖലാ പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഭൂമിയും ഉപജീവനമാർഗ്ഗവും ഭീഷണിയിലാക്കുന്ന ഒരുവിധ തീരുമാനങ്ങളും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലാ ഡയറക്ടർ റവ. ഫാ. പ്രദീഷ് കിഴക്കൻപുതുപ്പള്ളി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജോൺസ് കുര്യാക്കോസ് തൊട്ടിയിൽ, ജിൽസ് മേക്കൽ, ബിജു പൂയ്ന്നേൽ, പോൾ ചീരവേലിൽ എന്നിവരും പഞ്ചായത്ത് അംഗങ്ങളായ ഷാജി തെങ്ങുംപള്ളി, ലിസ്സി കുന്നോല, ജയ്മോൻ കൊച്ചറക്കൽ, ബിനു പടിയാനിക്കൽ, റെയ്സൺ കുന്നത്ത് എന്നിവരും സംസാരിച്ചു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും എഎസ്എ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിൽ പ്രധാനം ഉയർന്നു കേട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382725/akcc-chungakkunnu-esa-protest-forest-office-march)